കവിതയും കവിയും നിറഞ്ഞോരീ,
കല്പനീകമാം സ്വപ്ന ലോകത്തില്‍,
വിറയലോടെ കുറിക്കട്ടെ ആദ്യമായ്.........,
കഥ വിതക്കാനറിയാതെന്‍ വാക്കുകള്‍,
നിറയെ ഭാസുര ഭാവാദ്ര സ്വപ്നങ്ങള്‍,
നിറഞ്ഞ തുലിക തുമ്പില്‍ വിരിഞ്ഞോരീ,
വാക്കുകള്‍ കോര്‍ത്ത പദ്യ ഹാരങ്ങളെ,
കണ്‍കെ എന്‍ ഉള്ളം കോരിത്തരിക്കുന്നു,
നന്ദിയോടെ ഞാന്‍ നേരുന്നു മംഗളം,
വാക്കില്‍ അറിവിന്‍റെ അഗ്നിസ്പുലിംഗവും,
കനിവിന്‍റെ കാരുണ്യ ഭാണ്ഡവും, സ്നേഹവും,
ആര്‍ദ്ര ഭാവങ്ങളും, അറിയാത്ത നോവും,
തകര്‍ന്ന സ്വപ്നങ്ങളും, മോഹവും, കാമവും,
കനക നൂലില്‍ കൊരുത്ത ഹാരംപോലെ,
കാവ്യ ശില്‍പങ്ങള്‍ ചമയ്ക്കുന്ന ശ്രേഷ്ടരെ,
ചേര്‍ക്കുകെന്‍റെയീ ഹൃദ്യമാം കൂപ്പുകൈ..........
Adv. പ്രവീണ്‍ തങ്കപ്പന്‍
മനോഹരമായിരിക്കുന്നു... തുടരട്ടെ ഈ തൂലിക...എല്ലാ ഭാവുകങ്ങളും...
ReplyDeleteഈ വരികൾക്കും കൂപ്പുകൈ.
ReplyDeleteധൈര്യമായി കുറിച്ചിടു ഇനിയും ഇതുപോലെ മനോഹര കവിതകൾ !
ആശംസകൾ
ആശംസകള്‍
ReplyDeleteനന്നായെഴുതുന്നുണ്ടല്ലോ
തുടരുക